പ്ളസ് വണ്‍ പ്രവേശം, ഹയര്‍ സെക്കന്‍ഡറി സമയമാറ്റം, പാഠപുസ്തക വിതരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്ളസ് വണ്‍ പ്രവേശനം അനിശ്ചിതത്വത്തിലാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ ഇ.കെ വിജയന് ആരോപിച്ചു. ഗൈഡ് ലോബിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു. പ്ളസ് വണ്‍ പ്രവേശനത്തിലെ അനിശ്ചിതത്വം മാനെജ്മെന്റിന്െറ കൊള്ളക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തതിനാലാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആവശ്യമുള്ളിടത്ത് പ്ളസ് വണ്‍ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സഭയെ അറിയിച്ചു. പാഠപുസ്തക വിതരണത്തില്‍ കാലതാമസമുണ്ടായിട്ടില്ല. ജൂലൈ 31ന് മുമ്പ് പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments