സ്പീക്കര്‍ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം ജി. കാര്ത്തികേയന് തിങ്കളാഴ്ച കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ നേരില്‍കണ്ട് അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റിന്‍െറ ഗൗരീശപട്ടത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എടുത്തുചാടി തീരുമാനമെടുക്കരുതെന്നും എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കാവൂവെന്നും കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചതായാണ് സൂചന.
17ന് നിയമസഭാസമ്മേളനം അവസാനിച്ചാലുടന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാനാണ് കാര്‍ത്തികേയന്‍െറ സ്വന്തം നിലയിലുള്ള തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയെയും പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെയും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, രാജിക്കാര്യം ഇന്നലെയാണ് അദ്ദേഹം കെ.പി.സി.സി പ്രസിഡന്റിനെ നേരിട്ട് അറിയിച്ചത്. സ്വകാര്യആവശ്യങ്ങള്‍ക്ക് സുധീരന് ചൊവ്വാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സുധീരന് ഈമാസം അവസാനത്തോടെയേ മടങ്ങിവരൂ. അതിനുമുമ്പുതന്നെ സപീക്കര്‍ സ്ഥാനം ഒഴിയാന്‍ കാര്ത്തികേയന് തയാറാകുമൊണ് തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയോടെ വ്യക്തമാകുന്നത്.
Comments