സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. സി.പി.എം ഉടലെടുക്കുന്നതിന് മുമ്പ് അവകാശ പോരാട്ടങ്ങള്‍ നടത്തിയ സംഘടനയാണ് എസ്.എന്‍.ഡി.പിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പഴഞ്ചന്‍ ശൈലി സി.പി.എം ഉപേക്ഷിക്കണം. തിരിച്ചറിവില്ലാത്ത സി.പി.എം നേതാക്കളുടെ സ്ഥാനം ചരിത്രത്തിന്‍െറ ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വെള്ളാപ്പള്ളി നടേശന് എഞ്ചിനീയറിങ് കോളെജിനെതിരായ സമരം സി.പി.എം ശക്തമാക്കിയിട്ടുണ്ട്. ഈഴവ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ് സമരമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Comments