ന്യൂഡല്‍ഹി: റെയില്‍വെ വികസനം സംബന്ധിച്ച് കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ റെയില്‍ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലാണ് റയില്‍വെ മന്ത്രി സദാനന്ദ ഗൗഡ ഇക്കാര്യം അറിയിച്ചത്.
ഭൂമി ഏറ്റെടുക്കല്‍,പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, പുതിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് സമിതി ചര്‍ച്ച ചെയ്യും. കേന്ദ്രത്തിലെയും കേരളത്തിലെയും ഉദ്യോഗസ്ഥര്‍ സമിതിയില്‍ ഉണ്ടാകുമെന്നും സദാനന്ദഗൗഡ പറഞ്ഞു. തീര്‍ഥാടക സര്‍ക്യൂട്ടില്‍ ഗുരുവായൂരും ശബരിമലയും ഉള്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പ്രത്യേക യോഗം വിളിക്കുമെന്നും സദാനന്ദ ഗൗഡ അറിയിച്ചു.കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പ്രതിഷേധത്തിനിടെ റെയില്‍വെ ബജറ്റ് ലോക്സഭ പാസാക്കി.
Comments