സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജൂലായ് 21 മുതല്‍ നിസ്സഹകരണ സമരം നടത്തുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്(കെജിഎംഒഎ) തീരുമാനിച്ചു. സര്‍ക്കാര്‍ ആസ്പത്രികളിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സമരം തുടങ്ങിയാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആസ്പത്രികളിലും പ്രവര്‍ത്തനം താളം തെറ്റാന്‍ ഇത് കാരണമാകും. പിഎസ്സി വഴി ആശുപത്രികളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കാതെ ഡോക്ടര്‍മാരേ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുന്നതാണ് സമരത്തിന് അസോസിയേഷനെ പ്രേരിപ്പിച്ചത്.
Comments