ബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ മന്ത്രവാദിയുടെ തൊഴിയേറ്റ യുവതി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴുവ സ്വദേശിനി ഹസീന (26) ആണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി സിറാജ്ജുദ്ദീനാണ് മന്ത്രവാദി ചമഞ്ഞ് ബാധയൊഴിപ്പിക്കാനെത്തിയത്.
മുടിക്ക് കുത്തിപ്പിടിച്ച് തൊഴിച്ചപ്പോഴാണ് നട്ടെല്ല് തകര്‍ന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ബോധം വരുമ്പോള്‍ ' ജിന്ന് ' ഒഴിഞ്ഞുപോകുമെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. യുവതിയുടെ നില വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Comments