സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ യു.ഡി.എഫില്‍ നടന്നിട്ടില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുന:സംഘടനാ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുമാണ്. ഇക്കാര്യം യു.ഡി.എഫിന്റെ പരിഗണനയില്‍ വരികയോ മുന്നണിയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. പ്രശ്നം മുന്നണിയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ മുസ്ലിംലീഗിന്റെ അഭിപ്രായം അവിടെ പറയും-കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments