ബാംഗ്ലൂര്‍: ആറുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ മാര്‍ത്തഹള്ളി വിബ്ജിയോര്‍ ഹൈസ്കൂള്‍ ചെയര്മാന് റുസ്തം കെര്വാലയെ അറസ്റ്റില്‍.സ്കൂളില്‍ കുട്ടി പീഡനത്തിനിരയായ സംഭവം മറച്ചുവെച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു.ജുവൈനല്‍ ജസ്റ്റിസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ചെയര്‍മാനെതിരെ കേസെടുത്തത്. ചൊവ്വാഴ്ച രാത്രി അറസ്റ്റുചെയ്ത ഇയാളെ ബുധനാഴ്ച രാവിലെയാണ് ബാംഗ്ലൂരിലെത്തിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചെയര്മാന് അറസ്റ്റിലായതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെച്ചു. കുട്ടിയെ പീഡിപ്പിച്ച സ്കൂളിലെ സ്കേറ്റിങ് ഇന്‍സ്ട്രക്ടറായിരുന്ന ബിഹാര്‍ സ്വദേശി മുസ്തഫ എന്ന മുന്ന(30) അറസ്റ്റിലായതിന് പിന്നാലെയാണ് സ്കൂള്‍ മേധാവിയും അറസ്റ്റിലാകുന്നത്.
Comments