രാഷ്ട്രപിതാവായ ഗാന്ധിജിയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന് കടന്നപ്പള്ളി പത്രസമ്മേളനത്തിലറിയിച്ചു. രാഷ്ട്രപിതാവായ ഗാന്ധിജിയെ ഇകഴ്ത്തി സംസാരിച്ചത് രാജ്യദ്രോഹമാണ്. അതിനെതിരെ ആരും പ്രതികരിക്കാത്തതും ഗാന്ധിനിന്ദയ്ക്കെതിരെ സ്വമേധയാ കേസെടുക്കാത്തതും ശരിയല്ല.
പ്രധാനമന്ത്രിക്കെതിരെ േകാളേജ് മാഗസിനില്‍ ചിത്രം വന്നതിനെതിരെ കേസെടുത്തിട്ടുണ്ട്. അത് സ്വമേധയാ ആണ്. അരുന്ധതി റോയിക്കെതിരെ പരാതിയില്ലാത്തതിന്റെ പേരിലാണ് കേസെടുക്കാത്തതെങ്കില് താന്‍തന്നെ പരാതിക്കാരനാവുകയാണെന്ന് കടന്നപ്പള്ളി പറഞ്ഞു. ഗാന്ധിജിയെ സ്നേഹിക്കുന്ന ഒരു പൗരന്റെ കടമയാണത്. കൊച്ചിയിലെ അഭിഭാഷകനുമായി ഇക്കാര്യം സംസാരിച്ചുകഴിഞ്ഞതായും കടന്നപ്പള്ളി പിന്നീട് പറഞ്ഞു.
Comments