ഹൈദരാബാദ്: ‘പാകിസ്താന്റെ മരുമകള്‍’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പിക്ക് മറുപടിയുമായി സാനിയ മിര്‍സ രംഗത്ത്.
താന്‍ ഇന്ത്യക്കാരിയാണ്, മരണം വരെയും ഇന്ത്യക്കാരിയായി തുടരും. തന്നെ അന്യ നാട്ടുകാരിയായി ചിത്രീകരിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും സാനിയ പറഞ്ഞു.
താന്‍ വിവാഹം കഴിച്ചിരിക്കുന്നത് പാകിസ്താനില്‍ നിന്നുള്ള ശുഐബ് മാലികിനെയാണ്. ഹൈദരാബാദാണ് എന്‍്റെ സ്ഥലം. ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച വിഷയംചര്‍ച്ച ചെയ്യാന്‍ വിലപ്പെട്ട സമയം പാഴാക്കുന്നത് ബാലിശമാണ്.
ജനനസമയത്ത് അമ്മക്ക് ഗുരുതരമായ അസുഖമുണ്ടായിരുന്നതിനാലാണ് എന്റെ ജനനം മുംബൈയിലായത്. മൂന്നാഴ്ച പ്രായമുള്ളപ്പോള്‍ താന്‍ ഹൈദരാബാദിലേക്ക് മടങ്ങിയത്തെി. എന്‍്റെ പൂര്‍വികര്‍ നൂറ് വര്‍ഷത്തിലധികമായി ഹൈദരാബാദുകാരാണ്. എന്റെ മുത്തച്ചന് നൈസാം റെയില്‍വേയില്‍ എഞ്ചിനീയറായാണ് ജോലി ആരംഭിച്ചത്. മുതുമുത്തച്ചന് ഹൈദരാബാദ് വാട്ടര്‍ വര്‍ക്സിലെ ചീഫ് എഞ്ചീനീയറായിരുന്നു. ഗാന്ധിപ്പെട്ട് ഡാം നിര്‍മാണത്തില്‍ പങ്കാളിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവ് നൈസാം ഭരണകാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്നു. മൂസി നദിയിലെ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. താന്‍ ഹൈദരാബാദ് കാരിയല്ളെന്ന സംശയങ്ങള്‍ക്ക് ഈ തെളിവുകള്‍ മറുപടിയാകുമെന്നും സാനിയ പ്രതികരിച്ചു.
Comments