പലസ്തീനില്‍ കൂട്ടക്കശാപ്പ് നടത്തുന്ന സയണിസ്റ്റുകള്‍ക്കും ആര്.എസ്.എസിനും ഒരേ ചിന്താഗതിയാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. അതിനാല്‍, ആര്.എസ്.എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാറില്‍നിന്ന് പലസ്തീന് വിഷയത്തില്‍ പ്രമേയമൊന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ കഴിഞ്ഞ ദിവസം സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രായേലുമായി ഒരുബന്ധവും പാടില്ലെന്നും അവിടേക്ക് ഒരാളും പോകരുതെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. പലസ്തീനും ഇന്ത്യയുമായി നല്ലബന്ധമാണ് പതിറ്റാണ്ടുകളായി തുടരുന്നത്. നെഹ്റുവും ഇന്ദിര ഗാന്ധിയുമൊക്കെ പലസ്തീനുമായി നല്ലബന്ധമാണ് തുടര്‍ന്നത്. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്താണ് പലസ്തീനു പകരം ഇസ്രായേല്‍ ബന്ധം തുടങ്ങുന്നത്. ആയുധ ഇടപാടിലാണ് ഈ അവിശുദ്ധ ബന്ധം ശക്തിപ്രാപിച്ചത്. പിന്നീട് അധികാരത്തിലേറ്റ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാറും ഇസ്രായേല്‍ കാര്യത്തില്‍ ബി.ജെ.പിയുടെ അതേ പാത പിന്തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments