വേതന വര്‍ധന ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നുമുതല്‍ കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബസ് ജീവനക്കാരുടെ വിവിധ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം, സമീപ ജില്ലകളില്‍ നിന്നുള്ള ഹ്രസ്വദൂര-ദീര്‍ഘദൂര സര്‍വീസുകളെ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. വേതന വര്‍ധനക്ക് തയാറുള്ള ഉടമകളുടെ ബസുകള്‍ സര്‍വീസ് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments