എംഎല്‍എ ഹോസ്റ്റിലില്‍ നിയമസഭാ സെക്രട്ടറി ഹോസ്റ്റലില്‍ പരിശോധന നടത്തി അനധികൃതമായി കൈവച്ച അഞ്ചു മുറികള്‍ ഒഴിപ്പിച്ചു
മുറികളില്‍ ആരൊക്കെയാണ് താമസമെന്നും ആരുടെയെല്ലാം പേരിലാണ് മുറിയെടുത്തിരിക്കുന്നതെന്നും പരിശോധിച്ചുവരികയാണ്. ചില മുന്‍ എം.എല്‍.എ.മാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന താക്കോല്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്.
പല മുന്‍ എംഎല്‍എമാരും പലപ്പോഴും എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുക്കുന്നതായി കണ്ടെത്തി. പന്തളം സുധാകരന്റെയും എ.എ.ഷുക്കൂറിന്റെയും പേരിലുള്ള മുറികളാണ് ഇനിയും ഒഴിയാത്തത്. ഇതില്‍ പന്തളം സുധാകരന് താക്കോല്‍ മടക്കി നല്കാത്തതിനാല് നിയമസഭാ അധികൃതര്‍ വേറെ താഴിട്ട് മുറി പൂട്ടി. എ.എ.ഷുക്കൂറിന്റെ പേരിലുള്ള മുറിയില്‍ താമസിക്കുന്നതു മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് ആണ്. ആ മുറി ഇന്നു തന്നെ ഒഴിയുമെന്നാണു നിയമസഭ സെക്രട്ടറിക്കു ലഭിച്ച ഉറപ്പ്. പുനലൂര്‍ മധുവും കെ.കെ.ഷാജുവും ഇന്നലെ തന്നെ താക്കോല്‍ നല്‍കിയിരുന്നു.
Comments