ബാംഗ്ളൂര്‍ സ്ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യമെന്നും മറ്റ് പരിപാടികള്‍ക്ക് ആസ്പത്രിയില്‍നിന്ന് പുറത്തുപോകാന്‍ അനുവാദമില്ലെന്നമാണ് കര്‍ണ്ണാടക പോലീസ് അറിയിച്ചത്. ആസ്പത്രിക്ക് സമീപമുള്ള ഈദ്ഗാഹില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനി അപേക്ഷ നല്‍കിയിരുന്നു. പോലീസ് അപേക്ഷ സര്‍ക്കാരിന് കൈമാറി. ഇതെതുടര്‍ന്ന് ലോ സെക്രട്ടറിയാണ് വിലക്കുണ്ടെന്ന് അറിയിച്ച് ഉത്തരവ് പോലീസിന് കൈമാറിയത്.
Comments