കൊച്ചി: മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതി വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈകോടതി വിധിയത്തെുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനഃപരിശോധനാ ഹരജി വേണോ അപ്പീല്‍ ഹരജി വേണോയെന്ന് ആലോചിച്ച് തീരുമാനിക്കും. കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മൂന്നാര്‍ കേസുകള്‍ സര്‍ക്കാര്‍ അട്ടിമറിച്ചിട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കാര്യക്ഷമമായാണ് ഈ സര്‍ക്കാര്‍ കേസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വനം മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനും റവന്യൂ മന്ത്രി അടൂര്‍ പ്രകാശും പങ്കെടുത്തു.
Comments