ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. ദീപിക പള്ളിക്കല്‍ -ജോഷ്ന ചിന്നപ്പ സഖ്യമാണ് ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സുവര്‍ണനേട്ടം പതിനാലാക്കി ഉയര്‍ത്തി. സ്ക്വാഷില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണ് ഇത്.
നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് ഇംഗ്ളണ്ടിന്‍്റെ ജെന്നിഡണ് കാഫ് -ലോറ മസോറ സഖ്യത്തെയാണ് ഇന്ത്യ തോല്പിച്ചത്. രണ്ടാം സെറ്റില്‍ 7-2ന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ മത്സരം തിരിച്ചുപിടിച്ചത്. സ്കോര്‍ 11-6,11-8.
14 സ്വര്‍ണവും 27 വെള്ളിയും 16 വെങ്കലവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ബോക്സിങ്ങില്‍ ഇന്ത്യ ഇന്ന് രണ്ടി വെള്ളി മെഡലുകള്‍ കൂടി നേടി. പുരുഷന്മാരുടെ 49 കിലോ വിഭാഗത്തില്‍ ദേവേന്ദ്ര സിങ്ങും വനിതാ ഫൈ്ളവെയ്റ്റില്‍ ലൈഷാറാം ദേവിയുമാണ് വെള്ളി നേടിയത്.
Comments