പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി.
പെന്‍ഷനും ക്ഷാമബത്തയും മുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഭാഗത്ത് നിന്ന് ഈ വിമര്‍ശനങ്ങളുണ്ടായത്.
കെ.എസ്.ആര്.ടി.സിക്ക് സഹായം നല്‍കുന്നതിലൂടെ നികുതിദായകന്റെ പണം പാഴാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. വസ്തുവകകള്‍ വിറ്റ് ജീവനക്കാരുടെ ബാധ്യത തീര്‍ക്കണം.
കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടിയാല്‍ ഒരു മന്ത്രിക്ക് സ്ഥാനം നഷ്ടമാകുമെന്നത് ഒഴിച്ചാല്‍ മറ്റൊന്നും സംഭവിക്കില്ലെന്നും ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം പരിഹസിച്ചു.
Comments