ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് 44 മലയാളി നേഴ്സുമാര്‍ മടങ്ങിയെത്തി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ വിവിധ ആസ്പത്രികളിലായി ജോലി ചെയ്തിരുന്നവരാണ് മടങ്ങിയെത്തിയത്. കലാപബാധിതപ്രദേശങ്ങളില്‍ നിന്ന് റോഡുമാര്‍ഗം ബസ്സില്‍ അയല്‍രാജ്യമായ ടുണീഷ്യയിലെത്തിച്ച് അവിടെ നിന്ന് വിമാനമാര്‍ഗം ഇവരെ ദുബായിലെത്തിച്ചു. ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് രാവിലെ 8.40 ഓടെ ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. നോര്‍ക്ക ഉദ്യോഗസ്ഥരുടെ സംഘത്തെ ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിയോഗിച്ചിരുന്നു. നഴ്സുമാര്‍ക്ക് 2000 രൂപ വീതം സഹായവും നോര്‍ക്ക വിതരണം ചെയ്തു. നാട്ടിലെത്തണമെന്ന് 118 പേരാണ് അറിയിച്ചിട്ടുള്ളത്. ഇതില്‍ ആദ്യസംഘമാണ് തിരിച്ചെത്തിയത്. ഇതേസമയം, നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിക്കാത്ത ഒട്ടേറെ നഴ്സുമാര്‍ ഇപ്പോഴും ലിബിയയിലുണ്ട്.
Comments