കരസേനയുടെ ഉപമേധാവിയായി മലയാളി ലഫ്. ജനറല്‍ ഫിലിപ്പ് കാംപോസ് ചുമതലയേറ്റു. പന്തളം തുമ്പമണ്‍ സ്വദേശിയാണ്. പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവിയായിരിക്കെയാണ് ഉപ മേധാവിയായി നിയമിതനാകുന്നത്. അതിവിശിഷ്ട സേവാ മെഡലും ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പുരസ്കാരവും രണ്ട് തവണ ലഭിച്ചു. വിശിഷ്ട സേവാമെഡല്‍, ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
മെക്കനൈസ്ഡ് ഇന്‍ഫന്ററി ബറ്റാലിയന്റെയും കശ്മീര്‍ നിയന്ത്രണരേഖയിലെ ഇന്‍ഫന്‍ട്രി ഡിവിഷന്റെയും ചുമതല വഹിച്ചു. സുഖ്ന ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് നിയോഗിച്ച സൈനിക കോടതിയുടെ തലവനായിരുന്നു. യൂഗോസ്ലാവ്യയിലും ഉത്തര ഇറാഖിലും യു.എന്‍. സമാധാന സേനയുടെ തലവനായിരുന്നു.
Comments