സുന്നി തീവ്രവാദി സംഘടനയായ ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ തമിഴ്നാട്ടിലെ രാമനാഥപുരത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഐ.എസ്.ഐ.എസ്സിന്റെ ടീഷര്‍ട്ട് ധരിച്ച് ഗ്രൂപ്പ് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അറസ്റ്റ്. ഈദിന് ശേഷമാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. 26 പേര് ഐ.എസ്.ഐ.എസിന്റെ പേരും മുദ്രയും അടങ്ങുന്ന ടീ ഷര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് പ്രചരിച്ചത്. അറസ്റ്റിലായ രണ്ട് പേരും ഈ സംഘടനയുടെ സജീവപ്രവര്ത്തകരാണെന്നാണ് പോലീസ് പറയുന്നത്.
Comments