'ചാച്ച ചൗധരി' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ(75) അന്തരിച്ചു. പാകിസ്താനിലെ ലാഹോറിനടുത്ത് കസൂറില്‍ ജനിച്ച പ്രാണ്‍കുമാര്‍ ഹിന്ദി മാസികയായ ലോട്പോട്ടിന് വേണ്ടിയാണ് ചാച്ച ചൗധരിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത്. ചാച്ച ചൗധരിക്ക് പുറമെ അദ്ദേഹം സൃഷ്ടിച്ച ശ്രീമതിജി, പിങ്കി, ബില്ലൂ, രാമന്, ചന്നി ചാച്ചി എന്നീ കഥാപാത്രങ്ങള്‍ പതിവായി ഇന്ത്യയിലെ പല മാസികകളിലായി പ്രസിദ്ധീകരിച്ചിരുന്നു.
2001ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്മെന്‍്റ് അവാര്‍ഡ് നല്കി ആദരിച്ചു. ഇന്ത്യയുടെ വാള്‍ട്ട് ഡിസ്നിയെന്നാണ് വേള്‍ഡ് എന്‍സൈക്ളോപീഡിയ ഓഫ് കോമിക്സ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
Comments