പ്ളസ് ടു ബാച്ച് വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. പ്രകോപനം സൃഷ്ടിച്ച എ.ബി.വി.പിക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. പിന്നീട് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. പരിക്കേറ്റ ഏതാനും പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments