ചവറയില്‍ കെ.എം.എം.എല്‍ കമ്പനിയില്‍ ക്ളോറിന്‍ വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ സ്കൂളിലെ 100 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശങ്കരമംഗലം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. വിഷപ്പുക ശ്വസിച്ച് തലകറക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ചവറ ഫൗണ്ടേഷന് ആശുപത്രി, സി.എച്ച് സെന്റര്‍ എന്നിവിടങ്ങളിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുള്ളത്.സ്കൂളിന്‍െറ തൊട്ടടുത്താണ് കമ്പനി പ്ളാന്റ് സ്ഥിതി ചെയ്യുന്നത്. വാതക ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
Comments