തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടിയന്തിരമായി മെച്ചപ്പെടുത്തണമെന്ന് വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തുടര്‍പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ കര്‍ശനമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പിന് കീഴിലുള്ള 43 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ പ്രവര്‍ത്തനാവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ പകുതിയോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല. രണ്ടാം പാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തന മികവിന്‍െറ അടിസ്ഥാനത്തില്‍ കമ്പനികളുടെ മേധാവികള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments