ഷാര്‍ജയില്‍ നിന്ന് അബൂ സംറയിലേക്കുള്ള റോഡില്‍ സുഹാന് എന്ന സ്ഥലത്ത് കാറും ട്രക്കും കൂട്ടിയിച്ച് മലപ്പുറം ജില്ലക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് ഉണ്ടായ അപകടത്തില്‍ മലപ്പുറം അരീക്കോട് വലിയപീടിക്കല്‍ അബൂബക്കറിന്‍െറ മകന് അസ്ലം (25), കുറ്റിപ്പുറം ചെമ്പിക്കല്‍ സ്വദേശി ശരീഫ് (30), തിരൂര്‍ വെങ്ങല്ലൂര്‍ കരിമ്പനക്കല്‍ കുഞ്ഞുമൊയ്തീന്‍െറ മകന് നസീമുദ്ദീന് എന്ന കുഞ്ഞൂട്ടി (33)എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയ അസ്ലമിനെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. ശരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്. അബൂദബി- അല്‍ഐന്‍ റോഡിലെ അബൂസംറയില്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു മൂവരും.
Comments