മുഖ്യമന്ത്രിയെ കുറിച്ച് സിനിമാതാരം സുരേഷ് ഗോപി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി കെ.സി ജോസഫ്. മുഖ്യമന്ത്രിക്ക് വിവരമില്ലെന്ന പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഡല്‍ഹിയില്‍ ഭരണം മാറുമ്പോള്‍ സ്വരം മാറുന്ന ആളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരല്ല. എന്നാല്‍ സുരേഷ് ഗോപിയുടെ പ്രതികരണം അതിരുകടന്നു പോയെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സുരേഷ് ഗോപി വിമര്‍ശിച്ചത് വിവാദമായിരുന്നു. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വരുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത് .വിമാനത്താവളം നിര്‍മിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് വായിച്ച് അറിവില്ലെങ്കില്‍ വിവരമുള്ളവരോട് ചോദിക്കണം എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
Comments