സംസ്ഥാന കോണ്‍ഗ്രസിലെ താഴേത്തട്ട് പുനഃസംഘടന ഇന്നാരംഭിക്കും. ഇതിനായി ബൂത്ത് തലത്തില്‍ യോഗം ചേര്‍ന്ന് കമ്മിറ്റി രൂപീകരിക്കാനാണ് കെപിസിസിയുടെ പദ്ധതി.
സംസ്ഥാനത്തെ 21,458 ബൂത്തുകളിലും യോഗം ചേര്‍ന്ന് പുതിയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കണമെന്നാണ് കെപിസിസിയുടെ നിര്‍ദ്ദേശം.
എട്ട് നിര്‍വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെ പതിനഞ്ച് ഭാരവാഹികളെയാണ് ബൂത്ത് തലത്തില്‍ തെരഞ്ഞെടുക്കുന്നത്. ഈ മാസം അവസാനത്തോടെ കമ്മറ്റി രൂപീകരിച്ച് പുതിയ ഡിസിസി ഭാരവാഹികളെ കണെ്ടെത്തും.
മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം ബൂത്ത് കമ്മിറ്റി യോഗത്തിന് ഹാജരാകണമെന്നാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
Comments