സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി. പന്ന്യന്‍ പാവസെക്രട്ടറിയാണെന്നു അദ്ദേഹം പറഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്നു പന്ന്യന്‍ രവീന്ദ്രന് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തിയെന്നാണ് തന്റെ പേരിലുള്ള ആരോപണം, എന്നാല്‍ വാര്‍ത്തകള്‍ ചോര്‍ന്നത് പന്ന്യന്റെ അറിവോടെയാണ്. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ പന്ന്യന്‍ അതിരുകടന്ന താല്പര്യം കാണിച്ചുവെന്നും ശശി ആരോപിച്ചു.
Comments