തിരുവനന്തപുരത്തേത് പെയ്മെന്റ് സീറ്റ് അല്ലെന്ന് വി.എസ്
Text Size
Story Dated: Sunday, August 10, 2014 05:25 hrs UTC
ന്യൂഡല്‍ഹി: സി.പി.ഐ സ്ഥാനാര്‍ഥി മത്സരിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലം പെയ്മെന്റ് സീറ്റ് അല്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സി.പി.ഐ സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് താന്‍ പ്രചരണം നടത്തിയതെന്നും വി.എസ് വാര്‍ത്താലേഖകരോട് പറഞ്ഞു.
ബെനറ്റ് എബ്രാഹമിനെ സ്ഥാനാര്‍ഥിയാക്കിയത് സംബന്ധിച്ച വിവാദവും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തിലുമാണ് വി.എസിന്‍െറ പ്രതികരണം.
Comments