72 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറെന്ന് ഹമാസ്
Text Size
Story Dated: Sunday, August 10, 2014 05:36 hrs UTC
കൈറോ: ഗസ്സയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയാറെന്ന് ഹമാസ്. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് ഹമാസ് ഇക്കാര്യം സമ്മതിച്ചതെന്ന് ഈജിപ്ഷ്യന്‍ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ടായിരത്തോളം ഫലസ്തീനികള്‍ ഒരു മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇസ്രായേലിന്‍െറ ഭാഗത്ത് 67 പേര് കൊല്ലപ്പെട്ടു. ഇതില്‍ 64 പേരും സൈനികരാണ്.
Comments