ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്പേയിയെ എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നക്ക് പരിഗണിക്കുന്നു. വാജ്പേയിയോടൊപ്പം ഹോക്കി ഇതിഹാസ താരം ധ്യാന്‍ചന്ദ്, ഐ.എന്‍.എ സ്ഥാപകന്‍ സുഭാഷ് ചന്ദ്രബോസ്, ദലിത് നേതാവും ബി.എസ്.പി സ്ഥാപകനുമായ കാന്‍ഷിറാം, മദന്മോഹന് മാളവ്യ എന്നിവരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
ഇത്തവണ ഒന്നിലേറെ പേര്‍ക്ക് ഭാരതരത്ന നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ഭാരതരത്ന പതക്കങ്ങള്‍ നിര്‍മിക്കാന്‍ ആഭ്യന്തരമന്ത്രാലയം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് ബി.ജെ.പിയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് അടല്‍ബിഹാരി വാജ്പേയി. 1999 മുതല്‍ 2004 വരെയാണ് വാജ്പേയി എന്‍.ഡി.എ സര്‍ക്കാറിനെ നയിച്ചത്.
Comments