മലയാളിയായ തുഴച്ചില്‍ പരിശീലകന് ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്കാരം. കായികപരിശീലനരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. സായിയിലെ പരിശീലകനായ ജോസ് ജേക്കബ് ഒഡീഷയുടെ റോവിംഗ് കോച്ചാണ്. ഇദ്ദേഹമടക്കം നാലു മലയാളികളെയാണ് ദ്രോണാചാര്യ പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്. കേന്ദ്ര കായികമന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
കോട്ടയം അതിരമ്പുഴ സ്വദേശിയാണ് ജോസ് ജേക്കബ്. റോവിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ജോസ് ജേക്കബിനെ ദ്രോണാചാര്യ പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്തത്. ഈ ശിപാര്‍ശ പുരസ്കാര സമിതി അംഗീകരിക്കുകയായിരുന്നു.
14 വര്‍ഷമായി ഒഡീഷയ്ക്കുവേണ്ടി തുഴച്ചില്‍ പരിശീലനം നല്കിവരുകയാണ് ജോസ് ജേക്കബ്. 13 വര്‍ഷം ഒഡീഷയെ ദേശീയ ചാമ്പ്യന്മാരാക്കിയതില് നിര്‍ണായക പങ്കാണ് ഇദ്ദേഹം വിച്ചത്. ജോസ് ജേക്കബിന്റെ കീഴില്‍ പരിശീലനം നേടിയ താരങ്ങള്‍ 20 അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുണ്ട്. ഈ നേട്ടങ്ങള്‍ പരിഗണിച്ചാണ് കായിക പരിശീലകനുള്ള രാജ്യത്തെ ഉന്നത പുരസ്കാരം അദ്ദേഹത്തിന് നല്‍കിയത്.
പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണെ്ടന്ന് ജോസ് ജേക്കബ് പ്രതികരിച്ചു.
Comments