അമിതമദ്യപാനം മൂലം സമ്പാദ്യം മുഴുവന്‍ നശിച്ച ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ 'അശ്വമേധ' ത്തില്‍. പ്രസിദ്ധീകരിച്ച അനുഭവകഥ വൈറലാകുന്നു. മദ്യനിരോധനത്തിന്റെ ഭാഗമായി മദ്യപാനം മൂലം ജീവിതം നശിച്ചവരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'അശ്വമേധം' നടത്തുന്ന മദ്യനിരോധന കാംപെയിനിന്റെ ഭാഗമായാണ് പ്രദീപിന്റെ അനുഭവവും പ്രസിദ്ധീകരിച്ചത്. വാര്‍ത്ത പെട്ടെന്നു തന്നെ വൈറലാവുകയായിരുന്നു. ഇന്നലെ വരെ മൂന്നു ലക്ഷത്തിലധികം ആളുകളാണ് പ്രദീപിന്റെ അനുഭവം 'അശ്വമേധ'ത്തിലൂടെ വായിച്ചത്. സോഷ്യല്‍ മീഡിയയിലും മറ്റുമായി ആറായിരത്തിലധികം പേര് ഇത് ഷെയര്‍ ചെയ്തു.
അദ്ദേഹം എഴുതുന്നു. "അശ്വമേധത്തിന്റെ വളര്‍ച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യര്‍ അങ്ങനെയാണ്. എന്റെ കഴിവുകള്‍ എന്റേതുമാത്രമാണെ ധാരണ വന്നു. ഓരോ സീബ്രകള്‍ക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകള്‍ ലോകത്തിലില്ല.. അതുപോലെ എല്ലാവര്ക്കും അവരവരുടേതായ കഴിവുകളുണ്ട്. ഈ കഴിവ് എന്റേത ദൈവം അനുഗ്രഹിച്ചതാണ്. പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല. അഹങ്കാരം തലയ്ക്കുപിടിച്ച ഞാന്‍ പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങള്‍ പെരുകി. ആയിരത്തില്‍. നി്ന്ന് അത് ലക്ഷങ്ങളുടെ ടെയ്ന്ചര് സോണിലെത്തി. ഏറ്റവും കൂടുത. പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവന്‍ സമയ മദ്യജീവിയായി മാറിയപ്പോള്‍ സമയം അറിയാതായി. ഒന്‍പതുമണിക്ക് സ്റ്റുഡിയോയി. എത്തേണ്ട ഞാന്‍ പന്ത്രണ്ടരക്ക് വന്നുതുടങ്ങി……. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ അനുഭവ വിവരണം. ഈ വാര്‍ത്ത കൂടുതലായി വായിക്കാന്‍
http://www.aswamedham.com/inner_content.php?ids=13567എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
Comments