സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്. സര്‍വേ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും മൗലികാവകാശ പ്രശ്നമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. നേരത്തേ ആധാറിനെ എതിര്‍ത്ത സി.പി.എം ഒരു കുടുംബവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ശേഖരിക്കുന്ന സര്‍വേയുമായി രംഗത്തത്തെിയത് രാഷ്ട്രീയ ലക്ഷ്യം മാത്രം വെച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതിയും കൂലിയുമടക്കം ചോദിച്ചുള്ള സി.പി.എം സര്‍വേ നേരത്തേ വാര്‍ത്തയായിരുന്നു. പാര്‍ട്ടി അംഗങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാനും പാര്‍ട്ടിയുടെ ജനകീയത വീണ്ടെടുക്കാനും തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുമാണ് പാര്‍ട്ടി സര്‍വേ നടത്തുന്നത്. മുഴുവന്‍ വീടുകളിലും കയറിയിറങ്ങി വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. 21 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ ജാതിയുമായി ബന്ധപ്പെട്ടതാണ്. മിശ്രവിവാഹിതരാണോ എന്ന് അറിയാനാണ് ഈ ചോദ്യമെന്നാണ് വിശദീകരണം
Comments