ജമ്മു-കശ്മീരില്‍ ദുരിതം വിതച്ച പ്രളയത്തിലകപ്പെട്ട അഞ്ചു മലയാളികളെക്കുറിച്ച് വിവരമില്ല. കാസര്‍കോട് സ്വദേശിയായ സൈനികന് എം. ഹരിദാസ്, പാലക്കാട് മാങ്കുറിശ്ശിയിലെ കൂരാത്ത് ‘സൗപര്‍ണിക’യില്‍ പരേതനായ ശ്രീധരന്‍െറ ഭാര്യ ജയ, മക്കളായ അനു, അരുണ്‍ എന്നിവരെക്കുറിച്ചാണ് ദിവസങ്ങളായി വിവരമില്ലാത്തത്.
ബന്തടുക്കക്കടുത്ത മാനടുക്കത്തെ പരേതനായ സുബ്രന് നായക്കിന്െറയും അക്കമ്മ ഭായിയുടെയും മകനായ എം. ഹരിദാസിനെ (29)കുറിച്ച് നാലു ദിവസമായി വിവരമില്ളെന്ന് ഭാര്യ ജ്യോതിലക്ഷ്മി മുഖ്യമന്ത്രിയെയും കാസര്‍കോട് എം.പി പി. കരുണാകരനെയും അറിയിച്ചു. ലാന്‍സ് നായക് പദവിയിലുള്ള ഹരിദാസ് മൂന്നുമാസം മുമ്പാണ് കശ്മീരില്‍ സുരക്ഷാവിഭാഗത്തിലേക്ക് സ്ഥലം മാറിയത്. ഹരിദാസിനെ കണ്ടത്തൊന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്തി ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.
Comments