സെപ്റ്റംബര്‍ 30 വരെ ബാറുകള്‍ അടച്ചു പൂട്ടരുതെന്ന് സുപ്രീംകോടതി. അതുവരെ തല്‍സ്ഥിതി തുടരണം.കേസില്‍ ഹൈകോടതി അടിയന്തരമായി ഇടപെടണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഈ മാസം 16ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കണം. സംസ്ഥാന സര്‍ക്കാറിന്‍െറ സമ്പൂര്‍ണ മദ്യനിരോധ നയത്തില്‍ ഇടപെടാനില്ളെന്ന ഹൈകോടതി തീരുമാനത്തിനെതിരെയാണ് ബാറുടമകള്‍ സുപ്രീം കോടതിയില്‍ എത്തിയത്. സമ്പൂര്‍ണ മദ്യനിരോധമാണ് ലക്ഷ്യമെങ്കില്‍ ഗുജറാത്ത് മാതൃകയില്‍ എല്ലാ മദ്യശാലകളും പൂട്ടേണ്ടതല്ലേ?.പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നതിന്‍െറ യുക്തി എന്താണെന്നും കോടതി ചോദിച്ചു. ബാറുകള്‍ പൂട്ടുന്നതും മദ്യനയവും സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു
Comments