ഐ.എസ് തീവ്രവാദികളെ ഏതുവിധേനയും തുരത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ബ്രിട്ടീഷ് സന്നദ്ധ പ്രവര്ത്തകന് ഡേവിഡ് ഹെയ്ന്സിനെ വധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം വിളിച്ചുകൂട്ടിയ സുരക്ഷാ ഉപദേശകരുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കാമറണ്‍. ഐ.എസ് തീവ്രവാദികള്‍ മുസ് ലിംകളല്ല. ഹെയ്ന്‍സിന്‍െറ ഘാതകരെ ഏതുവിധേനയും പിടികൂടും. തങ്ങളുടെ എല്ലാ ശക്തിയും ഇതിന് ഉപയോഗിക്കും. ക്രമേണ ഐ.എസിനെ ഇല്ലാതാക്കും. അധമമായ ഈ കൊലയില്‍ ബ്രിട്ടന് ഏറെ വേദനിക്കുന്നെന്നും കാമറണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ഡേവിഡ് ഹെയ്ന്സിനെ തലയറുക്കുന്ന വീഡിയോ ദൃശ്യം ഐ.എസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇറാഖില്‍ നിന്ന് ഐ.എസിനെ ഇല്ലായ്മ ചെയ്യുമെന്ന ഡേവിഡ് കാമറണിന്‍െറ പ്രഖ്യാപനത്തിനുള്ള വിലയാണ് കൊലയെന്നും വീഡിയോയില്‍ ഐ.എസ് വ്യക്തമാക്കിയിരുന്നു. ഒരു സഹായസംഘത്തിന്‍െറ കൂടെ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന അലന് ഹെനിങിനെയും വധിക്കുമെന്ന് വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
Comments