ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യനയം സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണ്.ഇതില്‍ ബാറുടമകള്‍ക്ക് ഇടപെടാനാവില്ല. സാമൂഹിക നന്മയും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണ് മദ്യനയം രൂപീകരിച്ചത്. ബാറുകള്‍ പൂട്ടുന്നത് മദ്യനിരോധത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാറിന് വേണ്ടി നികുതി വകുപ്പ് അഡീഷനല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ അവകാശമുണ്ട്. മദ്യനയം ഭരണഘടനാ വിരുദ്ധമല്ല. ബാറുകള്‍ നടത്തുക എന്നത് മൗലിക അവകാശമല്ളെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബാറുകള്‍ പൂട്ടുന്നതില്‍ വിവേചനം കാട്ടിയെന്ന ബാറുടമകളുടെ വാദം നിലനില്‍ക്കില്ല. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചു.
Comments