പാക്കിസ്ഥാന് ട്വന്റി-20 ക്യാപ്റ്റനായി ഷാഹിദ് അഫ്രീദിയെ തെരഞ്ഞെടുത്തു. ട്വന്റി-20 ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മുഹമ്മദ് ഹഫീസ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് അഫ്രീദിയെ നായകനായി പിസിബി നിയോഗിച്ചത്. 2016 വരെയാണ് അഫ്രീദിയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്. അടുത്ത ലോകകപ്പ് വരെ ഏകദിന ക്യാപ്റ്റനായി മിസ്ബാ ഉള് ഹഖ് തുടരുമെന്നും പിസിബി അറിയിച്ചു.
Comments