എം.വി ജയരാജന്റെ 'പരനാറി' പ്രയോഗം സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സമാനരീതിയിലുള്ള പല കാര്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടാറുണ്ട്. വിഷയം പരിശോധിച്ച ശേഷം മറുപടി പറയാമെന്നും വി.എസ് പറഞ്ഞു. കാസര്‍കോഡ് ഉദുമയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 'പരനാറി' പ്രയോഗം ജയരാജന് നടത്തിയത്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെ പോലെ 'പരനാറി' വേറേയില്ല എന്നാണ് ജയരാജന് പറഞ്ഞത്. പരാമര്‍ശം വിവാദമായപ്പോള്‍ ജയരാജന് ഖേദം പ്രകടിപ്പിച്ചു.
Comments