പെന്ഷന് പ്രായം രണ്ടുവര്‍ഷം കൂട്ടി 58 ആക്കാന്‍ ശുപാര്‍ശ. ഈ കാലയളവില്‍ വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിന് തുല്യമായി അതാത് എന്‍ട്രി കേഡറില്‍ പുതിയ നിയമനം നടത്തിക്കൊണ്ട് പെന്ഷന് പ്രായം ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. ധനപ്രതിസന്ധി പരിഹരിക്കാന്‍ ധനകാര്യ വകുപ്പ് മന്ത്രിസഭയ്ക്ക് നല്കിയ നിര്‍ദേശങ്ങളില്‍ ഇക്കാര്യവും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല.
പെന്ഷന് പ്രായം ഉയര്‍ത്തുന്നതിലൂടെ യുവാക്കള്‍ക്കുണ്ടാകുന്ന അവസര നഷ്ടം ഒഴിവാക്കാനാണ് അത്രയും തസ്തികകളില്‍ നിയമനം നടത്തുന്നത്. യുവജനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധം മറികടക്കാന്‍ ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്.
Comments