പ്രശസ്ത ബോളിവുഡ് നടന് ശശി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്നെഞ്ചിലെ അണുബാധ മാറാന്‍ ശശി കപൂറിന് ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.76കാരനായ ശശി കപൂര്‍ ആവാര, ദീവാര്‍, സത്യം ശിവം സുന്ദരം. കഭീ കഭീ അടക്കം നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ച നടനാണ്.
Comments