കേന്ദ്രസഹായം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ.എം. മാണി. എല്ലാ വര്‍ഷവും കേന്ദ്രവിഹിതമായി 8,100 കോടി ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1,110 രൂപ കുറച്ച് 7,000 കോടി മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷവും ഇത്രയും തുക മാത്രമേ ലഭിക്കു. 2,200 കോടിയുടെ ഈ കുറവ് നികത്താനാണ് നികുതി വര്‍ധിപ്പിച്ചതെന്നും മാണി പറഞ്ഞു.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല. മദ്യനയവും നികുതി വര്‍ധനവുമായി കൂട്ടിക്കുഴക്കേണ്ട. വെള്ളക്കരം കുറക്കണമെന്ന ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്നും മാണി പറഞ്ഞു. അധിക നികുതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ധനമന്ത്രാലയം ഒറ്റക്കെടുത്ത തീരുമാനമല്ല ഇതെന്ന് മാണി വ്യക്തമാക്കി.
Comments