നാദാപുരത്ത് തുണിക്കട കത്തിനശിച്ച് വന്‍ നാശനഷ്ടം. ബസ്റ്റാന്റിന് പുറകില്‍ തുണിക്കട പ്രവര്‍ത്തിച്ചിരുന്ന രണ്ടു നില കെട്ടിടമാണ് കത്തിനശിച്ചത്. ബലിപെരുന്നാളിനോടനുബന്ധിച്ച് കടയില്‍ എത്തിച്ച സ്റ്റോക്കുകള്‍ പൂര്‍ണമായും നശിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. നാദാപുരം, വടകര അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.75 ലക്ഷത്തിന്‍െറ നഷ്ടം സംഭവിച്ചതായാണ് പ്രാഥമികമായി കണക്കാക്കിയത്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല.
Comments