ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര പ്രൊഫഷണല്‍ കരിയറില്‍ നിന്ന് വിരമിക്കുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ നാളത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ് മത്സരത്തോടെ വിരമിക്കല്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ആഴ്ചയില്‍ രണ്ടുതവണ മാത്രം ഷൂട്ടിങ് പരിശീലനം നടത്തുമെന്നും ബിന്ദ്ര ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.
ഇന്ത്യക്ക് ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വര്‍ണം സമ്മാനിച്ച ഷൂട്ടറാണ് 31കാരനായ ബിന്ദ്ര. ബെയ്ജിങ് ഒളിംപിക്സ് ചാംമ്പ്യനായ ബിന്ദ്ര കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് ശേഷം വിമരിക്കല്‍ സൂചന നല്‍കിയിരുന്നു. 2010 ഗുവാന്ഷോവ് ഏഷ്യന്‍ ഗെയിംസില്‍ ബിന്ദ്ര വെള്ളി മെഡല്‍ നേടിയിട്ടുണ്ട്.
Comments