തിരുവനന്തപുരം: നികുതി നിരക്കുകള്‍ പരിഷ്കരിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം. ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് നേതാക്കളാണ് ആവശ്യമുന്നയിച്ചത്.
ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കൂവെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വി.എസ് വാര്‍ത്താലേഖകരോട് പറഞ്ഞു. വൈകിട്ടാണ് പ്രതിപക്ഷ നേതാവിന്‍െറ നേതൃത്വത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
നികുതി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭത്തിന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments