ബാര്‍കേസ്: കബില്‍സിബല്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകും
Text Size
Story Dated: Tuesday, September 23, 2014 05:36 hrs UTC
ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനു വേണ്ടി കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹൈക്കോടതിയിലെത്തും. നാളെ മുതലാണ് ഹൈക്കോടതിയില്‍ കേസിന്റെ വാദം ആരംഭിക്കുന്നത്.നേരത്തെ, ബാറുകള്‍ പൂട്ടുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കപില്‍ സിബലിനെ ഹാജരാക്കാന്‍ ബാറുടമകള്‍ നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അദ്ദേഹം കേസില്‍നിന്ന് പിന്മാറുകയായിരുന്നു.
Comments