വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.15,000 ലിറ്ററില്‍ താഴെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്.
ഇത് കൂടാതെ നികുതിയുടെ സ്ലാബുകള്‍ പുനഃക്രമീകരിച്ചു. പുതിയ തീരുമാനത്തിലൂടെ എട്ട് ലക്ഷം ഉപയോക്താക്കളെ നികുതി വര്‍ധനയില്‍ നിന്നും ഒഴിവാക്കി.ഇത്കൂടാതെ നികുതി വര്‍ധനവിന്റെ ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. 20 ലക്ഷത്തിലധികം വിലയുള്ള കാറുകള്‍ക്ക് ആഢംബര നികുതി ഈടാക്കും.
Comments