മൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈകോടതിയില്‍. ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ വിധിക്കെതിരെയാണ് വി.എസ് ഹൈകോടതിയെ സമീപിച്ചത്. സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ജഡ്ജി കേസില്‍ വിധി പുറപ്പെടുവിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ഇത്. മൂന്നാര്‍ കേസിലെ വിധി റദ്ദാക്കണമെന്നും വി.എസ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ മൂന്നാറില്‍ ഭൂമി പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിക്കൊണ്ട് ഹൈകോടതി ഉത്തരവിടുകയായിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ റിവ്യു ഹരജി ഹൈകോടതി ഫയലില്‍ സ്വകീരിച്ചു.
Comments