ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം ഇനി വെള്ളിത്തിരയിലും. ‘എം.എസ് ധോണി-അണ്‍റ്റോള്‍ഡ് സ്റ്റോറി’ എന്ന പേരില്‍ 2015 ല്‍ പുറത്തിറങ്ങുന്ന ചിത്രം അണിയിച്ചൊരുക്കുന്നത് നീരജ് പാണ്ഡെയാണ്. ‘വെനസ്ഡെ’ എന്ന ചിത്രത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ സംവിധാകന് ആണ് നീരജ് പാണ്ഡെ.
സുശാന്ത് സിങ് രാജ്പുത് ആണ് ചിത്രത്തില്‍ ധോണിയായി വേഷമിടുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇന്ന് പുറത്തിറങ്ങി. ധോണിയുടെ ഏഴാം നമ്പര്‍ ജെഴ്സി ധരിച്ച് ബാറ്റുമേന്തി പുറം തിരിഞ്ഞു നില്ക്കുന്ന ചിത്രമാണ് പോസ്റ്റര്‍.
കായിക താരങ്ങളുടെ ജീവിതം ബന്ധിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ സാധാരണമാവുകയാണ്. മില്കാ സിങ്ങിന്്റെയും മേരികോമിന്്റെയും ജീവിതം ഇതിനകം ചലച്ചിത്രലോകം ഏറ്റുവാങ്ങിക്കഴിഞ്ഞു.
Comments